Tuesday 2 July 2013

നെല്ലിക്ക അച്ചാര്‍ ..........

നെല്ലിക്ക അച്ചാര്‍ 

ആവശ്യമുള്ള സാധനങ്ങള്‍

നെല്ലിക്ക 1/2 കിലോ 
ജീരകം അര സ്പൂണ്‍
ഉലുവ 1 സ്പൂണ്‍
കടുക്‌ 1 സ്പൂണ്‍
പെരുംജീരകം 1 സ്പൂണ്‍
കുരുമുളക് 50 ഗ്രാം
നല്ലെണ്ണ 100 ഗ്രാം
കൊത്തിയരിഞ്ഞ ഇഞ്ചി 50 ഗ്രാം
വെളുത്തുള്ളി അരിഞ്ഞത് 100 ഗ്രാം
കറിവേപ്പില രണ്ടു തണ്ട്
മുളകുപൊടി 25 ഗ്രാം
മഞ്ഞള്‍പൊടി 1 സ്പൂണ്‍
കായപ്പൊടി 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
വിനാഗിരി 2 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

നെല്ലിക്ക കഴുകി ഈര്‍പ്പം കളഞ്ഞ് രണ്ടായി മുറിച്ചു വയ്ക്കുക. ജീരകം, ഉലുവ, കടുക്‌, പെരുംജീരകം, കുരുമുളക് എന്നിവ വറുത്തു പൊടിക്കുക. ചീനച്ചട്ടിയെടുത്ത് നല്ലെണ്ണ ചൂടാക്കുക.നല്ലെണ്ണ ചൂടായ ശേഷം അതിലേക്ക് ഇഞ്ചി ,വെളുത്തുള്ളി,കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിക്കുക.ഇതിലേക്ക് നെല്ലിക്കയും മുളകുപൊടി, മഞ്ഞള്‍പൊടി , കായപൊടി , ഉപ്പ് എന്നിവ ചേര്‍ത്തു ചെറുതീയില്‍ ഇളക്കുക. രണ്ടു മിനിട്ട് കഴിഞ്ഞു വറുത്തു പൊടിച്ച ചേരുവ ചേര്‍ത്തിളക്കി യോജിപ്പിക്കുക. വാങ്ങി വച്ചതിനു ശേഷം വിനാഗിരി ഒഴിക്കുക. തണുക്കുമ്പോള്‍ കുപ്പിയിലാക്കി വയ്ക്കുക.ഒരു കേടും കൂടാതെ കുറെ കാലം ഉപയോഗിക്കാം.

No comments:

Post a Comment