Tuesday 2 July 2013

ഇഞ്ചിക്കോഴി ...........


ഇഞ്ചിക്കോഴി ( Ginger Chicken )

ആവശ്യമുള്ള സാധനങ്ങള്‍

കോഴി ഇടത്തരം കഷ്ണങ്ങള്‍ ആക്കിയത് ഒരു കിലോ .
സവാള അരിഞ്ഞത് 3
വെളുത്തുള്ളി 1
ഇഞ്ചി 100 ഗ്രാം
മഞ്ഞള്‍പൊടി അര സ്പൂണ്‍
കാഷ്മീരി മുളക് പൊടി ഒരു സ്പൂണ്‍
ചെറുനാരങ്ങ നീര് ഒരു സ്പൂണ്‍
കുരുമുളക് ചതച്ചത് ഒന്നര സ്പൂണ്‍
വിനാഗിരി 2 സ്പൂണ്‍
മല്ലിയില അരകപ്പ്
ഉപ്പ്, എണ്ണ ആവശ്യത്തിനു.


പാകം ചെയ്യേണ്ട വിധം

വൃത്തിയാക്കിയ കോഴിയില്‍ അത്യാവശ്യത്തിനു ഉപ്പും കാല്‍ ടീസ്പൂണ്‍ മഞ്ഞളും ചെറുനാരങ്ങ നീരും ചേര്‍ത്ത് ഒന്നര മണിക്കുര്‍ ഫ്രിഡ്ജില്‍ വെക്കുക. (ആവശ്യമെങ്കില്‍ ഒരു നുള്ള് റെഡ് കളര്‍ പൊടിയും ചേര്‍ക്കാം)

കോഴിക്കഷണങ്ങള്‍ എണ്ണയില്‍ വറുത്ത് കോരുക. (അധികം കരുകരുപ്പാവരുത് . മുക്കാല്‍ വെന്താല്‍ മതിയാവും.)

ഇഞ്ചിയും വെളുത്തുള്ളിയും മിക്സിയിലിട്ട് അരച്ച് മാറ്റി വെക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ കാല്‍ കപ്പ് എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി അരപ്പ് ചേര്‍ത്തിളക്കുക. പച്ച മണം പോകുമ്പോള്‍ ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന വലിയ ഉള്ളി ചേര്‍ത്തിളക്കുക. ഉള്ളിയുടെ നിറം ഒരു മാറി വരുമ്പോള്‍ മുളക് പൊടിയും കുരുമുളക് പൊടിയും വിനാഗിരി ചേര്‍ത്തിളക്കുക. എണ്ണ തെളിഞ്ഞു വരുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന കോഴികഷണങ്ങള്‍ ചേര്‍ക്കുക. നന്നായി ഇളക്കിക്കൊണ്ടിരിക്കണം. (ചാറോടു കൂടി വേണമെങ്കില്‍ അര ഗ്ലാസ് തിളച്ച വെള്ളം ഈ സമയത്ത് ചേര്‍ക്കാം.) തീ കുറച്ച് പാത്രം മൂടി വെച്ച് പത്തു മിനിട്ട് വേവിക്കുക.നാടന്‍ ഇഞ്ചിക്കോഴി അഥവാ ജിഞ്ചര്‍ ചിക്കന്‍ റെഡിയായി.ഇനി ചൂടോടെ പാത്രത്തിലേക്ക് വിളമ്പി മല്ലിയില കൊണ്ട് അലങ്കരിച്ചു ആവശ്യാനുസരണം കഴിക്കാം

No comments:

Post a Comment