Tuesday 2 July 2013

ഓമനയപ്പം.........


ഓമനയപ്പം

ആവശ്യമുള്ള സാധനങ്ങള്‍

അരി ഒന്നര കപ്പു
അവല്‍ ഒരു കപ്പു
തേങ്ങ ചിരണ്ടിയത് ഒരു കപ്പു
ഉഴുന്ന് 1 സ്പൂണ്‍
പഞ്ചസ്സാര ആവശ്യത്തിനു
യീസ്റ്റ് കാല്‍ സ്പൂണ്‍
ഉപ്പു , വെള്ളം ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം

അരിയും , ഉഴുന്നും നാലുമണികൂര്‍ വെള്ളത്തില്‍ കുതിരാന്‍ വെക്കുക അതിനു ശേഷം അരച്ച് എടുക്കുക. അവലും, തേങ്ങയും അല്പം വെള്ളവും കൂടി ചേര്‍ത്ത് അരച്ച് മാറ്റി വെക്കുക. അരി ഉഴുന്ന് മാവും, തേങ്ങ മിക്സും കൂട്ടി കലര്‍ത്തി അവശ്യത്തിനു ഉപ്പും, യീസ്റ്റും ചേര്‍ത്ത് ഒരു രാത്രി പുളിക്കാന്‍ വെക്കുക . നന്നായി പുളിച്ചു പൊങ്ങിയാല്‍ ആവശ്യത്തിനു പഞ്ചസാര ചേര്‍ത്ത് ഇളക്കി ഒരു അര മണികൂര്‍ വെക്കുക . ഇനി ഇത് ഇളക്കരുത് . ഇളക്കാതെ തന്നെ തവ ചൂടാക്കി ഒരു സ്പൂണ്‍ കൊണ്ട് മാവ് കോരിയൊഴിച്ച് അടച്ചു വെച്ച് ചുട്ടു എടുക്കുക. ദോശചുടും പോലെ രണ്ടു വശവും ചുട്ടു എടുക്കരുത് . നിറയെ കുമിളകള്‍ വന്നു പുറം ചെറുതായി ഡ്രൈ ആകുമ്പോള്‍ ആണ് ശരിയായ പാകം ആകുന്നത്‌ 

No comments:

Post a Comment