Tuesday 2 July 2013

. വെജിറ്റബിള്‍ ന്യൂഡില്‍ സൂപ്പ്

. വെജിറ്റബിള്‍ ന്യൂഡില്‍ സൂപ്പ്
ചേരുവകള്‍
1. കൂണ്‍ -4,5
2. കാരറ്റ് -1(സാമാന്യം വലിപ്പം)
3. കാപ്സിക്കം -1/2
4.ചീര- 10 ഇല
5.വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂണ്‍
6.ചുവന്ന മുളക് -1
7.എണ്ണ -4,5 കപ്പ്
8. വെജിറ്റബിള്‍ സ്റ്റോക്ക് -4,5 കപ്പ്
9. ന്യൂഡില്‍സ് (വേവിച്ചത്)-400 ഗ്രാം
10. വെളുത്ത കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
11. വിനാഗിരി -1 ടേബിള്‍സ്പൂണ്‍
12. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
കുരു കളഞ്ഞ കാപ്സിക്കം,കാരറ്റ്,കൂണ്‍ , ചീര ഇല എന്നിവ നീളത്തില്‍ അരിയുക.വെളുത്തുള്ളി തൊലി കളഞ്ഞു ചതച്ച് വെയ്ക്കുക.ചുവന്ന മുളക് അരിഞ്ഞു വെയ്ക്കുക.ഒരു പാനില്‍ എണ്ണയൊഴിച്ച് വെളുത്തുള്ളി പേസ്റ്റ് ഇട്ട് കുറച്ചു നേരം വഴറ്റുക.ഇതിലോട്ടു കാപ്സിക്കം ,കാരറ്റ്,കൂണ്‍ എന്നിവയിട്ട് രണ്ടു മിനിട്ട് നേരത്തേയ്ക്ക് വഴറ്റുക.എന്നിട്ട് ചുവന്ന മുളക് ചേര്‍ത്ത് സ്റ്റോക്ക് ഒഴിച്ച് തിളപ്പിക്കുക.ഇതില്‍ വേവിച്ച ന്യൂഡില്‍സ് ഇട്ട് ചെറിയ തീയില്‍ 2-3 മിനിട്ട് വഴറ്റുക. ചീര ഇലകളും ഉപ്പ്,വെളുത്ത കുരുമുളകുപൊടി,വിനാഗിരി എന്നിവയുമിട്ട് ഒരു മിനിട്ട് ചെറിയ തീയില്‍ വേവിച്ച ശേഷം വാങ്ങി വെയ്ക്കുക.

No comments:

Post a Comment