Tuesday 2 July 2013

വെജിറ്റബിള്‍ ക്ളിയര്‍ സൂപ്പ്

 വെജിറ്റബിള്‍ ക്ളിയര്‍ സൂപ്പ്
ചേരുവകള്‍
1.കാരറ്റ് -1/2
2.ചൈനീസ ്കാബേജ് -4,6 ഇലത്തോട്
3. വെണ്ണ- 1 ടീ സ്പൂണ്‍
4.സ്പ്രിംഗ് ഒനിയന്‍ -1
5.കാപ്സിക്കം -1
6.വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
7.ഗ്രീന്‍ ചില്ലി സോസ്- 2 ടീ സ്പൂണ്‍
8. വെജിറ്റബിള്‍ സ്റ്റോക്ക്് -4,5 കപ്പ്
9. മുളപ്പിച്ച ബീന്‍സ്(വേവിച്ചത്) -അര കപ്പ്
10. നാരങ്ങാനീര് -1/2 ടീസ്പൂണ്‍
11. ഉപ്പ്, കുരുമുളക്- പാകത്തിന്
പാകം ചെയ്യുന്ന വിധം
കാരറ്റ് നീളത്തില്‍ മുറിച്ച് കനം കുറച്ച് സ്ലൈസ് ചെയ്തു വെയ്ക്കുക.ചൈനീസ് കാബേജ് ഒരു ഇഞ്ച് കഷണമായി മുറിച്ചു വെയ്ക്കുക.സ്പ്രിംഗ് ഒനിയന്‍ സ്ലൈസ് ചെയ്യക.കുരു കളഞ്ഞ കാപ്സിക്കവും കൂണും കനം കുറച്ചു നീളത്തില്‍ മുറിക്കുക. പാനില്‍ വെണ്ണയുരുക്കി അതിലേക്ക് വെളുത്തുള്ളി പേസ്റ്റും ഗ്രീന്‍ ചില്ലി സോസും ചേര്‍ത്തിളക്കുക. അതിലേക്ക് വെജിറ്റബിള്‍ സ്റ്റോക്ക് ഒഴിച്ച് അരിഞ്ഞ കൂണ്‍,കാരറ്റ്,ചൈനീസ് കാബേജ്, കാപ്സിക്കം, സ്പ്രിംഗ് ഒനിയന്‍ എന്നിവയിട്ട് 2-3 മിനിട്ട് നേരം വേവിക്കുക. അതിലേക്ക് കുരുമുളക്,ഉപ്പ്, വേവിച്ച ബീന്‍സ് എന്നിവ ചേര്‍ക്കുക.നാരങ്ങാനീര് ഒഴിച്ച് വാങ്ങുക.

No comments:

Post a Comment