Tuesday 2 July 2013

ഒനിയന്‍ സൂപ്പ്

 ഒനിയന്‍ സൂപ്പ്
ചേരുവകള്‍
1. ബ്രഡ് - 4 പീസ്
2 . സവാള ചെറുതായി അരിഞ്ഞത് -5
3. വെള്ളം -1 ലിറ്റര്‍
4.ബീഫ്സ്റ്റോക്ക് ക്യൂബ് (പൊടിച്ചത്) -2
5.ചീസ് -2 പീസ്
6. വെണ്ണ -60 ഗ്രാം
7. ഉപ്പ്, കുരുമുളകുപൊടി -പാകത്തിന്

പാകം ചെയ്യുന്ന വിധം
ഒരു പാനില്‍ വെണ്ണയിട്ട് ഉരുക്കുക.അതില്‍ ഉള്ളിയിട്ട് കുറഞ്ഞ രീതിയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നതുവരെ ഇളക്കി വേവിക്കുക.ഇതിലോട്ട് ബീഫ്സ്റ്റോക്ക് ക്യൂബ് ചേര്‍ത്ത് 3 മിനിട്ട് നേരം ഇളക്കുക.വെള്ളമൊഴിച്ച് തിളപ്പിച്ച് ചെറുതീയില്‍ 30 മിനിട്ട് നേരം വെച്ചക്കേുക.ബ്രഡ് രണ്ടു വശവും റോസ്റ്റ് ചെയ്ത് ശേഷം ചെറിയ ചതുരത്തില്‍ മുറിച്ചു വെയ്ക്കുക. സൂപ്പില്‍ ആവശ്യാനുസരണം ഉപ്പും കുരുമുളകും ചേര്‍ക്കുകയും അതിനുശേഷം ശേഷം ബ്രഡ് കഷ്ണങ്ങളും ചീസും ഇട്ട് ഇളക്കി ഉപയോഗിക്കുകയും ചെയ്യാം.
6. ന്യൂഡില്‍ സൂപ്പ്

ചേരുവകള്‍
1.വേവിച്ച് അടിച്ചെടുത്ത തക്കാളി -1 കപ്പ്
2.കാരറ്റ് ചിരണ്ടിയത് -1 കപ്പ്
3.സ്പ്രിംഗ് ഒനിയന്‍ (നീളത്തിലരിഞ്ഞത്) -4
4.വേവിച്ച നൂഡില്‍സ് -2 കപ്പ്
5.പാചക എണ്ണ -1 ടേബിള്‍സ്പൂണ്‍
6. കോണ്‍ ഫ്ളവര്‍ -1 ടേബിള്‍സ്പൂണ്‍
7. കാബേജ് (നീളത്തിലരിഞ്ഞത്) -അര കപ്പ്
8.ബീന്‍സ് മുളപ്പിച്ചത്(വേവിച്ചത്) -അര കപ്പ്
9. ഉപ്പ്,കുരുമുളക് -പാകത്തിന്
പാകം ചെയ്യുന്ന വിധം
പാനില്‍ എണ്ണയൊഴിച്ചു കോണ്‍ഫ്ളവറും തക്കാളി അടിച്ചെടുത്തതും വഴറ്റുക.ഇതിലേയ്ക്ക് ഒരു ലിറ്റര്‍ വെള്ളമൊഴിച്ച് ഉപ്പ്, കുരുമുളക് എന്നിവയിട്ട് ഇട്ട് ഇളക്കി തിളപ്പിക്കുക. ഇതില്‍ ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത് തീ കുറച്ച് പച്ചക്കറികള്‍ വേവുന്നതുവരെ വെയ്ക്കുക. ശേഷം വാങ്ങി സൂപ്പ് ക്യൂബ്സ് ഇട്ട് വിളമ്പുക.

No comments:

Post a Comment