Tuesday 2 July 2013

ജിലേബി ........

ജിലേബി 

ആവശ്യമുള്ള സാധനങ്ങള്‍:

ഉഴുന്നു പരിപ്പ് 1 ലിറ്റര്‍
നെയ്യ് ഒരു കിലോ
പഞ്ചസാര ഒരു കിലോ
ജിലേബി കളര്‍ അര സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

ഉഴുന്നു കുതിര്‍ത്ത് അരച്ചെടുക്കുക.ജിലേബി കളര്‍ ചേര്‍ത്ത് നന്നായി ഇളക്കുക ചീനച്ചട്ടി അടുപ്പത്തുവെച്ച് നെയ്യ് അതിലൊഴിക്കുക. അതിനുശേഷം ഒരു തുണി എടുത്ത് അതില്‍ ഒരു ദ്വാരം ഉണ്ടാക്കി തുണിയില്‍ കുറെ മാവിട്ട് നാലുവശവും ഉയര്‍ത്തി നെയ്യുടെ മീതെ പിടിക്കുക. ഞെക്കി മാവ് നെയ്യില്‍ വീഴ്ത്തുക. ചുവക്കുമ്പോള്‍ കോരിയെടുക്കുക. പഞ്ചസാര ഉരുക്കി പാവാക്കി അതില്‍ വറത്തുവെച്ച ജിലേബി ഇടുക. പഞ്ചസാര ജിലേബിയില്‍ നന്നായി പിടിക്കുന്നതുവരെ ജിലേബി പഞ്ചസാര പാവില്‍ കിടക്കണം.

No comments:

Post a Comment