Tuesday, 2 July 2013

പാല്‍ പേഡ...........പാല്‍ പേഡ

ആവശ്യമുള്ള സാധനങ്ങള്‍

പാല്‍ 4 കപ്പ്
പഞ്ചസാര അര കപ്പ്
ഏലക്ക പൊടി കാല്‍ സ്പൂണ്‍
അണ്ടിപരിപ്പ് /ബദാം അരിഞ്ഞത് കാല്‍ കപ്പ്

തയ്യാറാക്കുന്ന വിധം

പാല്‍ ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ പാല്‍ ചൂടാക്കുക. തിളച്ചു കഴിഞാല്‍ തീ കുറയ്ക്കുക പിന്നീടു ഇളക്കുക തുടച്ചയായി ഇളക്കുക . ഏകദേശം രണ്ടു മണികൂര്‍ കഴിയുമ്പോള്‍ അത് ഒരു കപ്പ് പാല്‍ ആകും . ആദ്യത്തെ ഒരു മണികൂര്‍ ഇടയ്ക്കു ഇടയ്ക്കു ഇളക്കി കൊണ്ടിരുന്നാല്‍ മതിയാകും . അത് കഴിഞ്ഞാല്‍ പാലിന് കട്ടി കൂടും അപ്പോള്‍ തുടര്‍ച്ചയായി ഇളക്കിയില്ല എങ്കില്‍ ഒട്ടിപിടിച്ചു കരിഞ്ഞു പോകാന്‍ സാധ്യത ഉണ്ട് . ഒരു കപ്പ് ആയി കഴിഞാല്‍ പഞ്ചസാര , ഏലക്ക പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക . ഈ സമയം അണ്ടിപരിപ്പ് / ബദാം പൊടിച്ചതും കൂടി ചേര്‍ക്കാവുന്നതാണ് . നന്നായി ഇളക്കി തണുക്കാന്‍ അനുവദിക്കുക . തണുത്തു കഴിഞ്ഞാല്‍ മുറിച്ചു ഉപയോഗിക്കുക ..

courtesy: festivals.iloveindia.com

No comments:

Post a Comment