Tuesday, 2 July 2013

മുയലിറച്ചി കട്‌ലറ്റ്

മുയലിറച്ചി കട്‌ലറ്റ്

പൊടിയായി അരിഞ്ഞ മുയലിറച്ചി -ഒരു കപ്പ്
പൊടിയായി അരിഞ്ഞ സവാള -അര കപ്പ്
പൊടിയായി അരിഞ്ഞ ഇഞ്ചി -ഒരു ടീസ്പൂണ്‍
ഉപ്പിട്ട് പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങ് -ഒന്നര കപ്പ്
വട്ടത്തിലരിഞ്ഞ പച്ചമുളക് -നാലെണ്ണം
കുരുമുളക് പൊടി -ഒരു ടീസ്പൂണ്‍
ഖരംമസാലപ്പൊടി -കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്

കറിവേപ്പില - ഒരു ഇതള്‍

തയ്യാറാക്കുന്ന വിധം
ഇറച്ചി ലേശം വെള്ളമൊഴിച്ച് ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിക്കുക. ഫ്രൈപാനില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉപ്പ്, ഖരംമസാലപ്പൊടി, മഞ്ഞള്‍പ്പൊടി, വേവിച്ച ഇറച്ചി എന്നിവ ചേര്‍ത്ത് അല്‍പനേരം വഴറ്റി ചൂടാറിയതിനുശേഷം ഉരുളക്കിഴങ്ങ് പൊടിച്ചതും ചേര്‍ത്ത് കട്‌ലറ്റിന്റെ ആകൃതിയില്‍ പരത്തി ആദ്യം മുട്ട അടിച്ചുപതപ്പിച്ചതിലും പിന്നീട് റെസ്‌ക് പൊടിയിലും മുക്കി എടുക്കുക. വെളിച്ചെണ്ണ ചൂടായാല്‍ അതിലിട്ട് നല്ല ബ്രൗണ്‍ നിറമാകുമ്പോള്‍ എടുക്കാം. ടൊമാറ്റോ സോസിനൊപ്പം കഴിക്കാം.

No comments:

Post a Comment